ഛണ്ഡീഗഡ്: യുവതീയുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പ്രണയ ദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി പ്രണയദിന ആഘോഷങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. ഞായറാഴ്ച വിഎച്ച്പി ബജ് രംഗ് ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കമിതാക്കള്‍ ഇല്ലെങ്കില്‍ വിവാഹവും ഉണ്ടാവില്ല. വിവാഹം ഇല്ലെങ്കില്‍ ലോകത്തിന് തന്നെ വികസനം ഉണ്ടാവില്ല. അതുകൊണ്ട് യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണയ ദിനം എന്നത് ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണെന്നായിരുന്നു വിഎച്ച്പിയുടെ വാദം. പ്രണയ ദിനം നിരോധിക്കണമെന്നും വര്‍ഷങ്ങളായി വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.