ദഹി ഹന്ദി ആഘോഷങ്ങള്‍ക്കിടെ അപകടം; മനുഷ്യപിരമിഡില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു


ദഹി ഹന്ദി ആഘോഷങ്ങൾക്കിടെ സന്ദേശ് ഡാൽവി താഴേക്ക് വീഴുന്നു | Screengrab: twitter.com/TaloraMaahi

മുംബൈ: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദഹി ഹന്ദി നിര്‍മിക്കുന്നതിനിടെ താഴേക്ക് പതിച്ച് യുവാവ് മരിച്ചു. മുംബൈ സ്വദേശിയും ശിവ ശംഭോ ഗോവിന്ദ പഥക് ഗ്രൂപ്പ് അംഗവുമായ സന്ദേശ് ഡാല്‍വി (24) യാണ് മരിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യസ്ഥിതി മോശമായ യുവാവ് തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. മനുഷ്യ പിരമിഡിന്റെ ഏറ്റവും മുകളില്‍ നിന്നാണ് യുവാവ് താഴേക്ക് വീണത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 202 പേരെ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം ഈ ആഘോഷങ്ങളില്‍ 222 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് കണക്ക്.

Content Highlights: death, dahi handi, accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented