
Image Credit: B.V.Sreenivas|Twitter
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്റ്ററിനും മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്. ഈ രജിസ്റ്റര്‍ എന്‍ആര്‍യു എന്ന പേരിലായിരിക്കും അറിയപ്പെടുക.
രാജ്യത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് അറിയിച്ചു. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാവുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഇത്രയും മോശമായ അവസ്ഥയിലെത്തുന്നത് ആദ്യമാണ്. രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ മിസ്കോള് നല്കി എന്ആര്യുവില് പേര് രജിസ്റ്റര്‍ ചെയ്യാം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനുവരി 28-ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു
Content Highlights: Youth congress to launch National Register of unemployment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..