മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നടത്തേക്കെതിയ യൂത്ത് കോൺഗ്രസ് പ്രവർത്താകെ പോലീസ് നീക്കം ചെയ്യുന്നു.| ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി
കൊച്ചി: കൊച്ചിയില്‍ ജനസമക്ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്.
നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാന ഭാരവാഹി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമാണ് ഇവര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.
വലിയ രീതിയിലുള്ള പോലീസ് സന്നാഹം പ്രദേശത്തുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒരു പ്രവര്‍ത്തകന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Content Highlights: Youth Congress protests against CM Pinarayi Vijayan in Kochi, Ernakulam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..