പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, മഴയത്ത് സ്വയം കുടചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ വൈറലായിരുന്നു. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

എന്നാല്‍ മുന്‍പ് പല അവസരങ്ങളിലും മോദി മറ്റുള്ളവരെക്കൊണ്ട് കുട പിടിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പരിഹാസവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്. മഹാത്മാ മോദിജി തനിയെ കുട പിടിച്ചുനില്‍ക്കുന്നു എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

content highlights: youth congress national president mocks narendra modi over umbrella photos