
ന്യൂഡൽഹി: ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മലയാളിയുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) മരിച്ചത്.
ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു വൈശാഖ്. ലോക്ഡൗണിൽ ഹോട്ടല്‍ അടച്ചിടുന്ന സഹചര്യത്തില്‍ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടിൽ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി വൈശാഖ് ഡൽഹിയിലേക്ക് മടങ്ങുന്നത്. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പില്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാൾ അയക്കുകയായിരുന്നു. ഇതു കണ്ട് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫോട്ടോ ഉള്‍പ്പെടെ നല്‍കി അന്വേഷിച്ചിരുന്നു. മുഖം തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ യുവാവ് മുറിയെടുത്തായ അറിയിച്ചു. പക്ഷെ ആ ദിവസം യുവാവ് മുറിതുറന്നിരുന്നില്ല എന്നും അറിയാൻ കഴിഞ്ഞു. പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയായുമായിരുന്നു.
അമ്മ ചെറുപ്പത്തിൽ മരിച്ച വൈശാഖിന്റെ അച്ഛൻ ഭിന്നശേഷിക്കാരനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights: youth commit suicide for losing job during Lock down time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..