പ്രതീകാത്മകചിത്രം| Photo: AFP
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അനുകരിക്കാന്‍ ശ്രമിക്കുകയും അതിനിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ജബല്‍പുറിലാണ് സംഭവം. ആദില്‍ അലി എന്നയാളാണ് പിടിയിലായത്.
മോദിയും ഷായും നടക്കുന്ന രീതി, ആദില്‍ അനുകരിക്കാന്‍ ശ്രമിക്കുകയും അതിനിടെ ഇരുവര്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഓംടി പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ആദില്‍ അറസ്റ്റിലായത്.
റോഡിലൂടെ നടക്കുന്നതിനിടെ ആദില്‍, മോദിയും ഷായും നടക്കുന്ന രീതി അനുകരിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ഇരുവര്‍ക്കുമെതിരേ ആദില്‍ നടത്തി. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പരാതി ലഭിച്ചത്- ഓംടി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് എസ്.പി.എസ്. ബാഘേലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 153 എ, 294 വകുപ്പുകള്‍ പ്രകാരമാണ് ആദിലിന് എതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: youth arrested for 'mimicking' prime minister narendra modi and home minister amit shah in mp
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..