
ഉദ്ധവ് താക്കറെ,കങ്കണ റണാവത്ത് | ഫൊട്ടോ: പിടിഐ, എഎൻഐ
മുംബൈ: ഓഫീസ് കെട്ടിടം തകര്‍ത്തതിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി നടി കങ്കണ റണൗട്ട്. 'ഉദ്ധവ് താക്കറെ, നിങ്ങള്‍ എന്താണ് കരുതുന്നത്. സിനിമ രംഗത്തെ മാഫിയകളുമായി കൂട്ടുചേര്‍ന്ന് നിങ്ങള്‍ എന്റെ വീട് തകര്‍ക്കുകയും എന്നോട് പ്രതികാരം ചെയ്യുകയുമുണ്ടായി. എന്റെ വീട് ഇന്ന് തകര്‍ക്കപ്പെട്ടു. നിങ്ങളുടെ അഹങ്കാരം നാളെ തകര്‍ക്കപ്പെടും'.
സമയം ഇപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ അത് എപ്പോഴും അങ്ങനെയാവില്ലെന്നും 33 വയസുകാരിയായ നടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കി.
പാലി ഹില്‍സിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നാരോപിച്ച് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരാണ് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. എന്നാല്‍ പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച ബോംബെ ഹൈക്കോടതി ശിവസേന ഭരിക്കുന്ന മുനിസിപ്പല്‍ കോര്പ്പറേഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: Your ego will be destroyed - Kangana tells Udhav
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..