പ്രതീകാത്മകചിത്രം | Photo: Mathrubhumi
ചെന്നൈ: രാത്രി ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു. ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.
രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്.
Content Highlights: young man tried to enter house through wall fell down and died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..