'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ചെരുപ്പിടൂ'; ഉറച്ച ശപഥവുമായി ഭാരത് ജോഡോ യാത്രയില്‍ യുവാവ്


ദിനേശ് ശർമ ഭാരത് ജോഡോ യാത്രയിൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ഇനി ചെരുപ്പിടുവെന്ന് ശപഥമെടുത്ത് യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും സജീവ സാന്നിധ്യമാണ് ദിനേശ് ശര്‍മ.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള വസ്ത്രവും പതാകയും വീശിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലും നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം.

ടാറിട്ട റോഡിലെ പൊള്ളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്ക്‌സുമെല്ലാം ഇട്ട് നടക്കുമ്പോഴാണ് നഗ്ന പാദനായി കിലോമീറ്ററുകള്‍ താണ്ടാനുള്ള ദിനേശ് ശര്‍മയുടെ തീരുമാനം.

Content Highlights: young man says that he will wear footwear only if rahul becomes prime minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented