5 മിനിട്ടില്‍ ഒതുക്കിയില്ല; ഹരിയാണ ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിന് അമിത് ഷായുടെ ഫുള്‍സ്റ്റോപ്പ്‌


അനില്‍ ജീ, നിങ്ങള്‍ക്ക് അനുവദിച്ചത് അഞ്ചുമിനുറ്റാണ് ഇപ്പോള്‍ തന്നെ എട്ടര മിനിറ്റ് പിന്നിട്ടു, ഇത്ര സുദീര്‍ഘ പ്രസംഗം നടത്താനുള്ള സ്ഥലമില്ല ഇതെന്ന് അമിത് ഷാ മൈക്കിലൂടെ വിളിച്ച് പറഞ്ഞിട്ടും കുറച്ച് കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം തുടര്‍ന്നു.

അനിൽ വിജി, അമിത് ഷാ

സൂരജ്കുണ്ഡ് (ഹരിയാണ): സൂരജ്കുണ്ഡില്‍ നടക്കുന്ന ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തില്‍ ഹരിയാണ ആഭ്യന്തരമന്ത്രിയുടെ സ്വാഗത പ്രസംഗത്തിന് ഫുള്‍സ്റ്റോപ്പിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാഗത പ്രസംഗം നടത്താന്‍ അദ്ദേഹത്തിന് അനുവദിച്ചിരുന്നത് അഞ്ചു മിനിറ്റായിരുന്നു. എന്നാല്‍ അനില്‍ വിജ് സ്വാഗത പ്രസംഗത്തിന് പകരം ഹരിയാണയിലെ ഭരണമികവിനെ കുറിച്ച് സംസാരിച്ച് അനുവദിച്ച അഞ്ചു മിനുറ്റും കഴിഞ്ഞ് എട്ടര മിനിറ്റിലെത്തിയപ്പോഴാണ് അമിത് ഷായുടെ ഇടപെടല്‍ നടന്നത്.

ഹരിയാണയുടെ ഒളിമ്പിക്‌സിലെ പ്രകടനം, ഹരിത വിപ്ലവത്തില്‍ ഹരിയാണയുടെ പങ്ക്, ഹരിയാന സര്‍ക്കാരിന്റെ കായികമേഖലയിലെ സംഭാവന ഇതൊക്കെയായിരുന്നു അനില്‍ വിജിന്റെ പ്രസംഗത്തിലുടനീളമുണ്ടായിരുന്നത്. പ്രസംഗം തുടര്‍ന്നതോടെ ആദ്യം ഒരു കുറിപ്പെഴുതി അനില്‍ വിജിന് നല്‍കിയെങ്കിലും പ്രസംഗം വീണ്ടും തുടരുകയായിരുന്നു.

അനില്‍ ജീ, നിങ്ങള്‍ക്ക് അനുവദിച്ചത് അഞ്ചുമിനുറ്റാണ് ഇപ്പോള്‍ തന്നെ എട്ടര മിനിറ്റ് പിന്നിട്ടു, ഇത്ര സുദീര്‍ഘ പ്രസംഗം നടത്താനുള്ള സ്ഥലമില്ല ഇതെന്ന് അമിത് ഷാ മൈക്കിലൂടെ വിളിച്ച് പറഞ്ഞിട്ടും കുറച്ച് കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം തുടര്‍ന്നു. പ്രസംഗം നിര്‍ത്തില്ലെന്ന് ബോധ്യമായതോടെ അമിത് ഷാ ദേഷ്യത്തോടെ ഇടപെടുകയും ചെയ്തു. അനില്‍ ജി പ്രസംഗം നിര്‍ത്തൂ, ഇത് ശരിയാവില്ലെന്ന് പറഞ്ഞാണ് അമിത് ഷാ പിന്നീട് ഇടപെട്ടത്. ഇതോടെയാണ് അദ്ദേഹം പ്രസംഗം നിര്‍ത്തിയത്.

ശേഷം ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറാണ് സംസാരിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹം അനുവദിച്ച സമയം മുഴുമിപ്പിക്കാതെ മൂന്ന് മിനുറ്റ് മാത്രമാണ് സംസാരിച്ചത്. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിപാടിയാണ് ഹരിയാണയില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ചത്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭഗവന്ത്മന്‍ (പഞ്ചാബ്) എന്നിവര്‍ പങ്കെടുത്തപ്പോള്‍ മമത ബാനര്‍ജി,എം.കെ സ്റ്റാലിന്‍,നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്ക്, എന്നിവര്‍ വിട്ടു നിന്നു.


Content Highlights: You Were Given 5 Minutes" - Amit Shah Snubs Haryana Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented