പട്യാലയിലെ മഹാരാജാവല്ല, പഞ്ചാബ് മുഖ്യമന്ത്രിയാണ്; കൊമ്പുകോര്‍ത്ത് അമരീന്ദറും ബാജ്‌വയും


-

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ മുഖമന്ത്രി അമരീന്ദര്‍ സിങ്ങും പ്രതാപ് സിങ് ബാജ്‌വ എം.പിയും തമ്മിലുളള പോര് മുറുകുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പട്യാലയിലെ മഹാരാജാവല്ലെന്നും പഞ്ചാബിന്റെ മുഖ്യമന്ത്രിയാണെന്നും പ്രതാപ് സിങ് ബാജ്‌വ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

'വ്യാജമദ്യ ദുരന്തത്തിലെ 121 മരണങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സാഹിബിന് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി എം.പി തന്നെ ചോദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം കരുതുന്നു.' ബാജ്‌വ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എം.പിയുടെ സുരക്ഷ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങളുടെ തുടക്കം. സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇതുചൂണ്ടിക്കാട്ടി ബാജ്‌വ ചണ്ഡിഗഢ് ഡി.ജി.പിക്ക് കത്തയച്ചിരുന്നു.

'കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞാന്‍ തുടര്‍ച്ചയായി രാഷ്ട്രീയ-പോലീസ്-മയക്കുമരുന്ന് അവിശുദ്ധബന്ധം, കള്ളവാറ്റ്, പഞ്ചാബിലെ അനധികൃത ഖനനം എന്നിവ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റേയും രാഷ്ട്രീയക്കാരുടെയും സംരക്ഷണത്തോടെയും സഹകരണത്തോടെയുമാണ് മാഫിയ പ്രവര്‍ത്തിക്കുന്നത് എന്നതില്‍ സംശയമില്ല.' പൊതുജന താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്തയുമാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തിഗത സുരക്ഷയെ ബാജ്‌വ അഭിമാനപ്രശ്‌നമായാണ് കാണുന്നതെന്നും തന്നോടോ പാര്‍ട്ടിയോടോ ആണ് ഇതുസംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാണ് പ്രതാപിനെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച ബാജ്‌വ, താങ്കള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും പട്യാലയിലെ മഹാരാജാവല്ലെന്നും ഓര്‍മ്മിപ്പിച്ചു. 'മുഖ്യമന്ത്രി എനിക്കയച്ച മറുപടിയില്‍ നിന്ന് നിങ്ങളുടെ സ്വപ്‌നത്തില്‍ നിങ്ങള്‍ ഇപ്പോഴും ഒരു മഹാരാജയാണെന്നാണ് മനസിലാകുന്നത്. നിങ്ങള്‍ക്ക് ജനങ്ങളെ ആവശ്യമില്ല. ജനങ്ങളോട് മറുപടി പറയാനും നിങ്ങള്‍ ആഗ്രഹിക്കുന്നില്ല.' പ്രതാപ് പറയുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് ബാജ്വയ്ക്ക് നേരെ ഭീഷണിയൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചത്. വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപ് സിങ്ങും ഷംഷേര്‍ സിങ്ങും പഞ്ചാബ് ഗവര്‍ണറിനെ കണ്ടതിന് പിറകേയാണ് സുരക്ഷ പിന്‍വലിക്കപ്പെട്ടത്.

Content Highlights: You're democratically elected CM & not maharaja of Patiala: Pratap Bajwa

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented