Photo: Screengrab/ https://twitter.com/manishndtv
മുസാഫർപുർ: കോവിഡ് 19 പ്രതിസന്ധിഘട്ടത്തിൽ രാജ്യത്ത് നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാർ മന്ത്രി റാം സൂറത്ത് റായ്. ജനങ്ങൾ ജീവിച്ചിരിക്കാൻ കാരണം നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസാഫർപുരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം കോവിഡ് പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സമയത്ത് വാക്സിൻ വികസിപ്പിച്ച് രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകി', മന്ത്രി പറഞ്ഞു.
ഇപ്പോഴും പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി വളരെ വേഗത്തിൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. പാകിസ്താനിലുള്ളവരോട് സംസാരിച്ചു നോക്കൂ, അവിടത്തെ അവസ്ഥ എന്താണെന്ന് മധ്യമങ്ങളിൽ കൂടി നമുക്ക് മനസ്സിലാകും. എന്നാൽ ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണെന്നും റാം സുറത്ത് റായ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..