ചണ്ഡീഗഢ്: കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ 'ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ' എന്ന് പ്രസംഗിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാതെയാണ് മാധ്യമങ്ങള്‍ പലകാര്യങ്ങളും അവതരിപ്പിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. വിദ്വേഷ പ്രസംഗം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം.
മാധ്യമങ്ങള്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കണം. കലാപവുമായി ബന്ധപ്പെട്ട് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. കലാപത്തിന് പ്രേരണ നല്‍കുകയോ കലാപത്തില്‍ പങ്കെടുക്കുകയോ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അടക്കമുള്ളവ ഉയര്‍ന്നേക്കാം. അതിനെല്ലാം മറുപടി നല്‍കും. സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതാകാം' - അദ്ദേഹം പറഞ്ഞു.
2025 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നകാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വ്യാപാര - വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെക്കണ്ട കേന്ദ്രമന്ത്രിയോട് വിദ്വേഷ പ്രസംഗം സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
#WATCH Minister of State for Finance, Anurag Thakur, when reporters say he raised 'desh ke ghaddaron ko...' slogan during Delhi elections: You are lying. You people should first enhance your knowledge. Half knowledge is dangerous.Matter is sub judice so I'm not commenting further pic.twitter.com/tWPxnRuIVp
— ANI (@ANI) March 1, 2020
Content Highlights: You are lying, says Anurag Thakur on hate chant