യോഗി ആദിത്യനാഥ് | Photo:PTI
ലഖ്‌നൗ: സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോടതി നടപടികളില്‍ പേടിച്ച ഗുണ്ടകളുടെ പാന്റ് നനഞ്ഞ സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരില്‍ ശീതളപാനിയ പ്ലാന്റിന്റെ ഭൂമിപൂജ നിര്‍വഹിച്ചതിന് ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ പ്രതികരണം.
കോടതി ശിക്ഷിച്ചതോടെ അവരുടെ നനഞ്ഞ പാന്റുകള്‍ പുറത്ത് കാണുന്ന സ്ഥതിയാണെന്ന് യോഗി പറഞ്ഞു. നാട്ടിലെ ജനങ്ങളും ഇത് കാണുന്നുണ്ട്. സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും പണം തട്ടിയവരായിരുന്നു ഇവര്‍. എന്നാല്‍ ഇന്ന് ഇക്കൂട്ടര്‍ തങ്ങളുടെ ജീവനായുള്ള ഓട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006-ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ അതിഖ് അഹമ്മദിനെയും കൂട്ടാളികളെയും കോടതി ശിക്ഷിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലിന് പുറമെ മറ്റ് നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
Content Highlights: Yogi Adityanath speaks on criminals in the state
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..