ലക്ക്നൗ: ഗോസേവനം എന്നത് യോഗി ആദിത്യനാഥിന് തന്റെ ജീവിത രീതിയുടെ ഭാഗമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പുള്ളതാണ് യോഗി ആദിത്യനാഥിന് പശുക്കളോടുള്ള സ്നേഹം. അതു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ വസതിയായ 5 കാളിദാസ മാര്‍ഗിലേക്ക് താമസം മാറുമ്പോള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് പശുക്കളെയും കൂടെ കൂട്ടാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചതും.
ഗോസേവനം എന്നത് യോഗി ആദിത്യനാഥിന് തന്റെ ജീവിത രീതിയുടെ ഭാഗമാണ്. തന്റെ പഴയ തട്ടകമായ ഗോരക്നാഥ് ക്ഷേത്രത്തിലെ ഗോശാലയില്‍ 460 പശുക്കളും കിടാങ്ങളും ആദിത്യനാഥിന്റെ സംരക്ഷണയിലുണ്ടായിരുന്നു.
ഈ പശുക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന വെണ്ണയാണ് ക്ഷേത്രത്തിലെ പ്രസാദം. എപ്പോഴൊക്കെ ഗോരഖ്പുരിലുണ്ടായിരുന്നോ അപ്പോഴെല്ലാം പശുക്കിടാങ്ങള്‍ക്ക് റൊട്ടിയും ചക്കരയും പാലും നല്കാന് ആദിത്യനാഥ് ശ്രദ്ധിച്ചിരുന്നു. അതിന് ശേഷം പശുക്കളെയും പരിപാലിക്കാറുണ്ടായിരുന്നു.
യു പി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പുതിയ വസതിയിലേക്ക് മാറുമ്പോള്‍ ഗോശാലയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പശുക്കളെ കൂടെ കൂട്ടാനാണ് ആദിത്യനാഥിന്റെ തീരുമാനം. പ്രിയ പശുക്കള്‍ക്ക് പ്രത്യേക പേരും നൽകിയിട്ടുണ്ട് യോഗി. ഇതില്‍ നന്ദിനിയാണ് ആദിത്യനാഥിന്റെ ഏറ്റവും പ്രിയപ്പെട്ട പശു. നന്ദിനി 12 വര്‍ഷമായി ആദിത്യനാഥിന്റെ ഗോശാലയിലുണ്ട്.
ദിവസവും രാവിലെ മൂന്നുമണിക്ക് ഉണരും യോഗി ആദിത്യനാഥ്. 4നും 5നുമിടയിലാണ് യോഗ പരിശീലനം. ചിട്ടയായ ജീവിത രീതി പിന്തുടര്ന്നിരുന്ന ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷവും അതേ ദിനചര്യകള്‍ പുലര്‍ത്താനാണ് ശ്രമിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..