ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാന്ധി കുടുംബത്തിലുള്ള നാലുപേരെ പാര്‍ലമെന്റിലേക്ക് അയച്ചത് ഉത്തര്‍പ്രദേശുകാരാണ്. എന്നാല്‍ കേരളത്തില്‍ എത്തുമ്പോള്‍ പ്രിയങ്കയും രാഹുലും ഉത്തര്‍പ്രദേശിനെ നിശിതമായി വിമര്‍ശിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.
വിദേശത്ത് പോകുമ്പോള്‍ രാഹുലും പ്രിയങ്കയും ഇന്ത്യയെ വിമര്‍ശിക്കുകയും രാജ്യത്തിന് നേരേ വിരല്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും യോഗി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് യോഗിയുടെ പ്രതികരണം.
രാഹുലിനും പ്രിയങ്കയ്ക്കും ഇന്ത്യക്കാരില്‍ വിശ്വാസമില്ലാതായി. അതുകൊണ്ടാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇരുവരും സ്വന്തം രാജ്യത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും യോഗി ആരോപിച്ചു.
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് യു.പിയില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് സ്വാധീനമുള്ള ചില മേഖലകളില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിനെതിരായ വിമര്‍ശനങ്ങള്‍ യോഗി ശക്തമാക്കിയത്.
നേരത്തെ കേരളത്തിനെതിരേയുള്ള യോഗിയുടെ വിവാദ പരാമര്‍ശം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാഗ്രതയോടെ വോട്ടുചെയ്യണമെന്നും യു.പിയെ കേരളമോ കശ്മീരോ ബംഗാളോ ആക്കിത്തീര്ക്കരുതെന്നുമായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരേ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരേയുള്ള യോഗിയുടെ വിമര്‍ശനം.
content highlights: Yogi Adityanath criticism againts Rahul Gandhi And Priyanka Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..