ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരാനായി ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം അംഗീകരിച്ച് യുപി സര്‍ക്കാര്‍. ബസ്സുകളുടെ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് സജ്ജീകരിച്ച 1000 ബസ്സുകള്‍ കാത്തിരിക്കുന്നുണ്ടെന്നും തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കാനായി ഈ ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് പ്രിയങ്ക കത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിനുള്ള സമയമല്ല ഇതെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞു.

പ്രിയങ്കയുടെ കത്ത് പരിഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ആവശ്യം ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകരിച്ചു. വാഹന നമ്പറും ഡ്രൈവറുടെ പേര് വിവരങ്ങളും സര്‍ക്കാരിന് കൈമാറണമെന്ന് നിര്‍ദേശിച്ചു. 

Content Highlights: Yogi Adityanath Allows Priyanka Gandhi Request To Run 1,000 Migrant Buses