യോഗി ആദിത്യനാഥ് | Photo : ANI
ലഖ്‌നൗ: 2017-ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്നവര്‍ അടിമുടി അഴിമതിക്കാരായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടിവരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരുടെ സ്വത്തും സമ്പാദ്യവും പൊതുജനങ്ങള്‍ക്കായി വിതരണംചെയ്യുമെന്നും ഇതിനായി സംഘടിതപ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"എല്ലാ പ്രവൃത്തികള്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് മൊത്തം വ്യവസ്ഥിതിയേയും കീടങ്ങളെ പോലെ നശിപ്പിച്ചു. അതിന് സംസ്ഥാനം നല്‍കേണ്ടിവന്ന വിലയേക്കുറിച്ച് എല്ലാ ജനങ്ങള്‍ക്കും അറിയാം. മുന്‍ സര്‍ക്കാരുകളുടെ ജീനുകളില്‍ അഴിമതിയുണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഭരണത്തിലുള്ളവരുടെ ഉറ്റവരും ഉടയവരും മാത്രമായിരുന്നു", യോഗി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ മറ്റെവിടെയെങ്കിലും പോയാല്‍ ഏറെ ബഹുമാനത്തോടെയാണ് ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നതെന്നും എന്നാല്‍ അഞ്ച് കൊല്ലം മുമ്പ് സംസ്ഥാനത്ത് നിന്ന് പുറത്തുപോകുന്നവര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കേണ്ട സാഹചര്യമായിരുന്നുവെന്നും യോഗി പറഞ്ഞു. യുപി മോഡല്‍ എല്ലാവരും അംഗീകരിക്കുന്നതായും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സംസ്ഥാനത്ത് സ്ഥാനമില്ലാതായെന്നും കലാപരഹിത സംസ്ഥാനമായി യു.പി മാറിയതായും യോഗി അവകാശപ്പെട്ടു. യുപിയിലെ ക്രമസമാധാനനില രാജ്യത്തിന് തന്നെ മാതൃകയാണെന്നും യോഗി പ്രസ്താവിച്ചു.
2007 മുതല്‍ 2012 വരെ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും 2012 മുതല്‍ 2017 വരെ സമാജ് വാദി പാര്‍ട്ടിയുമായിരുന്നു ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത്.
Content Highlights: Yogi Adityanath, Against Previous Governments, Uttar Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..