ലഖ്‌നൗ: സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കുന്നതിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തിന് അംഗീകാരമില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനം.
ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവരെ നിലയ്ക്കു നിര്‍ത്തും. വഴിമാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെതന്നെ നീക്കം നടത്തിയിരുന്നു. സംസ്ഥാന നിയമ കമ്മീഷനും പുതിയ നിയമത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
Content Highlights: Yogi Adithyanath says law on love jihad soon