ബി.എസ്.യെദ്യൂരപ്പ |ഫോട്ടോ:ANI
ബെംഗളൂരു: ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതോടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ യെദ്യൂരപ്പ മടങ്ങുകയായിരുന്നു. ബി.ജെ.പി.യുടെ വിജയ് സങ്കല്‍പ യാത്ര നയിക്കാന്‍ യെദ്യൂരപ്പ എത്തിയപ്പോഴാണ് സംഭവം.
വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍നിന്ന് മകനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് യെദ്യൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി സി.ടി. രവി ഇത് തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് തടസ്സം നിന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരും സി.ടി. രവി പക്ഷക്കാരും ചേര്‍ന്ന് യെദ്യൂരപ്പയുടെ കാര്‍ തടഞ്ഞു. മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ.യായ എം.പി. കുമാരസ്വാമിക്ക് മുദിഗെരെ നിയമസഭാ സീറ്റ് നല്‍കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് കാര്‍ തടഞ്ഞത്. തുടര്‍ന്ന് യാത്രയില്‍ പങ്കെടുക്കാതെ യെദ്യൂരപ്പ മടങ്ങി.
Content Highlights: yediyurappa surrounded by bjp workers, forced to cancel poll campaign
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..