രാഷ്ട്രപതി തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങളുടെ മത്സരം, കേരളത്തിലെ വോട്ടില്‍ പ്രതീക്ഷ- യശ്വന്ത് സിന്‍ഹ


രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമോ ഭരണ പ്രതിപക്ഷ മത്സരമോ അല്ല രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ആര് എവിടെ ജനിച്ചുവെന്നോ ഏത് ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതല്ലൊം അപ്രസക്തമാണെന്ന് സിന്‍ഹ

യശ്വന്ത് സിൻഹ | Photo: PTI

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രണ്ട് ആശയങ്ങള്‍ തമ്മിലാണ് മത്സരിക്കുന്നതെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമോ ഭരണ പ്രതിപക്ഷ മത്സരമോ അല്ല രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ആര് എവിടെ ജനിച്ചുവെന്നോ ഏത് ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതല്ലൊം അപ്രസക്തമാണ്. കേരളത്തില്‍ നിന്ന് 100 ശതമാനം വോട്ടും ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യശ്വന്തം സിന്‍ഹ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യം തകരുന്നതാണ് കഴിഞ്ഞ എട്ട് വര്‍ഷമായി നമ്മള്‍ കാണുന്നത്. ഇതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ഇതിനെതിരെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്. പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കും. തിരഞ്ഞെടുപ്പില്‍ ബിജെപിയെ മാത്രമല്ല നേരിടുന്നത്, കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളെ കൂടിയാണ്.

എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനായി സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്‌.. ഇതിനെല്ലാം എതിരെയാണ് പ്രതിപക്ഷം അണിനിരക്കുന്നത്.

മോദി നയിക്കുന്ന സര്‍ക്കാര്‍ നല്ല രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഒരു രംഗത്തും സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതില്‍ രാജ്യത്താകമാനം അസംതൃപ്തിയുണ്ടെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

Content Highlights: Yashwanth sinha on president election 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented