സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് യശ്വന്ത് സിന്‍ഹ; പാര്‍ട്ടി പ്രഖ്യാപനം ഉടന്‍


യശ്വന്ത് സിൻഹ. Photo: PTI

പട്‌ന: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും മെച്ചപ്പെട്ട ബിഹാറിനെ സൃഷ്ടിക്കാനായി എന്‍.ഡി.എ. സര്‍ക്കാരിനെ താഴെയിറക്കുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്നും സിന്‍ഹ കുറച്ചുകാലം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് സിന്‍ഹ ബി.ജെ.പി. വിട്ടത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യ-വിദേശകാര്യ വകുപ്പുകള്‍ സിന്‍ഹ കൈകാര്യം ചെയ്തിരുന്നു. പിന്നീട് മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറി.

ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതില്‍ വിമുഖതയില്ലെന്നും സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ താല്‍പര്യമുള്ള എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്-സിന്‍ഹ പറഞ്ഞു. തന്റെ പാര്‍ട്ടി ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മെച്ചപ്പെട്ട ബിഹാര്‍ സൃഷ്ടിക്കുന്നതിനു വേണ്ടി മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍(നിര്‍ദിഷ്ട സഖ്യം) പോരാടും- അദ്ദേഹം വ്യക്തമാക്കി.

സഖ്യസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്‌ അക്കാര്യം പറയാനുള്ള ഘട്ടമെത്തിയിട്ടില്ലെന്ന് സിന്‍ഹ പറഞ്ഞു. ബിഹാറിലെ പല നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ട്ടിയുടെ പേരെന്തെന്ന ചോദ്യത്തിന്, തീരുമാനം എടുത്തതിനു ശേഷം ഉടന്‍ പ്രഖ്യാപിക്കുമെന്നും സിന്‍ഹ പറഞ്ഞു.

content highlights: Yashwant sinha announces return to party politics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented