-
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനെ'ഘര്‍ വാപസി'എന്നുവിശേഷിപ്പിച്ച് ബിജെപി എം.എല്‍.എയും ജോയ്തിരാദിത്യ സിന്ധ്യയുടെ അമ്മായിയുമായ യശോധര രാജെ സിന്ധ്യ. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുക എന്ന വലിയ തീരുമാനത്തിന് പിന്നില്‍ തക്കതായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.
'ഞങ്ങള്‍ ഭ്രാന്തുള്ളവരല്ല. ആളുകള്‍ ഇത്തരമൊരു വലിയ ചുവടുവെയ്പ്പിലേക്ക് നീങ്ങാന്‍ തക്കതായ കാരണങ്ങളുണ്ട്. ജ്യോതിരാദിത്യ എടുത്തത് വളരെ വലിയ ചുവടുവെയ്പ്പാണ്. എന്റെ അമ്മ വിജയരാജെ മഹാറാണി ആയിരുന്നു. എംഎല്‍എമാരും ജനങ്ങളും ബഹുമാനിച്ചിരുന്ന വ്യക്തിത്വം. ദ്വാരക പ്രസാദ് മിശ്ര എന്ന നേതാവ് കാരണമാണ് അവര്‍ കോണ്‍ഗ്രസ് വിട്ടത്. അയാള്‍ അമ്മയെ ബഹുമാനിച്ചില്ല, അവരെ മറികടന്ന് ഭരിച്ചു. അമ്മയ്ക്ക് അക്കാര്യത്തില്‍ വലിയ ദുഃഖമുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് വിടാന്‍ അവര്‍ തീരുമാനിച്ചു.' യശോധര സിന്ധ്യ പറയുന്നു.
'ഒരു നേതാവെന്ന നിലയില്‍ ജ്യോതിരാദിത്യയില്‍ ശ്രേഷ്ഠമായി ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ബിജെപി ജ്യോതിരാദിത്യയെ സ്വീകരിക്കുമായിരുന്നില്ലെന്നും യശോധര പറയുന്നു. ഒരു ശതമാനം പോലും വ്യക്തിപരമായ താല്പര്യങ്ങളില്ലാത്ത എത്രപേരാണ് ഇന്ന് രാഷ്ട്രീയത്തിലുള്ളത്. രാജ്യം പടുത്തുയര്‍ത്തുക എന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന അമ്പതുവര്‍ഷം മുമ്പുള്ള രാഷ്ട്രീയമല്ല ഇന്നത്തേത്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജ്യോതിരാദിത്യയെ കണ്ടിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ജ്യോതിരാദിത്യയെ കാണാന്‍ തീരുമാനിച്ചു, അദ്ദേഹത്തിന് സമയം അനുവദിച്ചു, സ്വാഗതം ചെയ്തു. സിന്ധ്യകള്‍ അത്ര മോശം ആളുകളല്ല.' യശോധര പറഞ്ഞു.
Content Highlights: Yashodhara Raje Scindia describes Jyothiraditya's move as 'ghar wapsi'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..