299 കിലോമീറ്റര്‍ വേഗതയില്‍ മരണപ്പാച്ചില്‍, വീഡിയോ വൈറല്‍; ബൈക്ക് ഉടമ അറസ്റ്റില്‍


Photo courtesy: Facebook|Bengaluru City Police

ബെംഗളൂരു: അമിത വേഗതയിൽ ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.

ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അപകടകരമായ രീതിയിൽ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ ഇയാൾ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

content highlights:Yamaha R1 owner arrested after hitting 299 kmph in Bengaluru, bike seized

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented