വൈ.എസ്.ഷർമിള | Photo: ANI
ഹൈദരാബാദ് : വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷര്‍മിള തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. വൈ.എസ്. രാജശേഖര്‍ റെഡ്ഡി വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
അനുയായികളില്‍നിന്ന് തനിക്ക് ലഭിച്ച പ്രതികരണം വളരെ പ്രോത്സാഹനജനകമാണെന്ന് ഷര്‍മിള പറഞ്ഞു. എന്റെ പിതാവ് അന്തരിച്ച വൈ.എസ്. രാജശേഖര്‍ റെഡ്ഡി വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രം തെലങ്കാനയില്‍ സ്ഥാപിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ കീര്‍ത്തി മടക്കിക്കൊണ്ടു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്., അവര്‍ കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിലെ എല്ലാ ജില്ലകളിലുമുള്ള അനുയായികളുമായും വൈ.എസ്.ആറിനെ പിന്തുണയ്ക്കുന്നവരുമായും സംവദിക്കുമെന്നും തുടര്‍ന്ന് തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു. തെലങ്കാനയില്‍ തീര്‍ച്ചയായും ഒരു ഇടമുണ്ട്. തന്റെ ശ്രമങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പിന്തുണയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഷര്‍മിള പറഞ്ഞു.
2012ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി അറസ്റ്റിലായി 16 മാസം ജയിലില്‍ കിടന്നപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഹ്രസ്വകാലം നയിച്ചത് വൈ.എസ്.ഷര്‍മിള ആയിരുന്നു.
Content Highlights: Y S Jagan Mohan Reddy's sister Y S Sharmila to launch new party in Telangana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..