കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുന്ന ഗുസ്തി താരം സാക്ഷി മാലിക് | Photo: PTI
ന്യൂഡല്‍ഹി: ബിജെപി എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം ജൂണ്‍ 15 വരെ നിര്‍ത്തിവെക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ അറിയിച്ചു. ഇക്കാലയളവിൽ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടിയുണ്ടാകുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം. വിഷയം കര്‍ഷക നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്നും ബജ്‌റംഗ് പുനിയ വ്യക്തമാക്കി.
കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ അഞ്ച് പ്രധാന ആവശ്യങ്ങൾ താരങ്ങൾ മുന്നോട്ടുവെച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന്റെ കുടുംബക്കാരെ മത്സരിപ്പിക്കരുത്, പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവെച്ചു.
താരങ്ങളുമായി ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ജൂണ്‍ 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ഫെഡറേഷന്‍ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 30-നകം നടത്തും. ഒരു വനിതയുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Wrestlers suspend protest till June 15 after meeting with Sports Minister Anurag Thakur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..