ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയില്‍; പരാജയത്തെത്തുടർന്നുണ്ടായ ആത്മഹത്യയെന്ന് നിഗമനം


റിതിക ഫോഗട്ട് | Photo: Facebook.com|wrestlerGeetaPhogatSaroha

ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഫോഗട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും അടുത്ത ബന്ധുവാണ് റിതിക.

മാര്‍ച്ച് 14ന് രാജസ്ഥാനില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മത്സരിച്ച റിതിക ഒരു പോയിന്റിനാണ് പരാജയപ്പെട്ടത്.

ഗുസ്തിയിലെ ഇതിഹാസ താരം മഹാവീര്‍ സിങ് ഫോഗട്ട് റിതികയുടെ അമ്മാവനാണ്. ഇദ്ദേഹത്തിന്റെ വസതിയിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദ്രോണാചാര്യ മഹാവീര്‍ സിങ് ഫോഗട്ടും റിതികയുടെ പിതാവും റിതിക മത്സരിക്കുന്നത് കാണാന്‍ എത്തിയിരുന്നു. അമ്മാവന്റെ കീഴില്‍ അദ്ദേഹത്തിന്റെ തന്നെ അക്കാദമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു റിതിക.

മത്സരത്തില്‍ പരാജയപ്പെട്ടതോടെ റിതിക കടുത്ത നിരാശയിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight; Wrestler Ritika Phogat committed Suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented