ഹത്രാസിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി.
ലഖ്നൗ: ഹാഥ്റസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത 19 വയസുകാരിയുടെ മൃതദേഹം ബലപ്രയോഗത്തിലൂടെ സംസ്കരിച്ച നടപടിയില്‍ യു.പി പോലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സ്വന്തം മകളുടെ മൃതദേഹം ഇത്തരത്തില്‍ സംസ്കരിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കുമോയെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, രാജന് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് എഡിജിപി പ്രശാന്ത് കുമാറിനോട് ചോദിച്ചതായി അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ട്, എസ്.പി, എഡിജിപി എന്നിവര്‍ക്ക് ഹൈക്കോടതി സമന്‍സ് അയച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം പെണ്‍കുട്ടിയുടെ കുടുംബം ഉന്നയിച്ചു.
അതിനിടെ, മൃതദേഹം രാത്രിതന്നെ സംസ്കരിക്കാനുള്ള തീരുമാനം എടുത്തത് താനാണെന്ന് ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ട് കോടതിയില്‍ മൊഴി നല്കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് അത്തരത്തില്‍ തീരുമാനമെടുത്തത്. സ്ഥാപിത താത്പര്യക്കാര്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ശവസംസ്കാരം വീണ്ടും വൈകിയാല്‍ മൃതദേഹം ജീര്‍ണിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. മൃതദേഹം അടിയന്തരമായി ദഹിപ്പിക്കാന്‍ സര്‍ക്കാരില്‍നിന്നോ ഉന്നത ഉദ്യോഗസ്ഥരില്‍നിന്നോ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ജില്ലാ മജിസ്ട്രേട്ട് പര്‍വീണ്‍ കുമാര്‍ ലക്സര്‍ കോടതിയില്‍ അവകാശപ്പെട്ടു. കേസില്‍ നവംബര്‍ രണ്ടിന് കോടതി വീണ്ടും വാദം കേള്‍ക്കും.
കടപ്പാട് - India Today
Content Highlights: Would you have cremated your own daughter this way - HC asks UP AGP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..