പ്രതീകാത്മകചിത്രം | Photo: PTI
ന്യൂഡല്‍ഹി: ഒരേയൊരു സംഭവത്തിന്റെ പേരില്‍ അയല്‍രാജ്യത്തെ ശത്രുവായി കാണുന്നത് തെറ്റായ കണക്കുകൂട്ടലാകുമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോങ്. സിഎന്‍ബിസി - ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വെയ്‌ഡോങ്ങിന്റെ പ്രതികരണം. ചൈനീസ് കമ്പനികളുമായി സഹകരിക്കുന്നതിന് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയും അദ്ദേഹം അഭിമുഖത്തിനിടെ വിമര്‍ശിച്ചു.
ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഇരുരാജ്യങ്ങളും മുന്‍കൈ എടുക്കണം. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ മുമ്പുണ്ടാക്കിയ ധാരണകള്‍ പലതും നടപ്പാക്കുന്നതിന് നിലവിലെ സാഹചര്യം തടസം സൃഷ്ടിക്കുന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.
സൈനികര്‍ക്കിടയില്‍ നിലവില്‍ സംഘര്‍ഷാവസ്ഥയില്ല. ചൈനയുടെ നീക്കം കടന്നുകയറ്റമായി കാണേണ്ടതില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ ക്ഷമയോടെ പരിഹരിക്കുകയാണ് വേണ്ടത്. ലഡാക്ക് സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ചൈനയും ഇന്ത്യയും പരസ്പരം വികര്‍ഷിക്കുന്നതിന് പകരം ആകര്‍ഷിക്കുന്ന കാന്തങ്ങളായി മാറുകയാണ് വേണ്ടത്. ശത്രുക്കളല്ല, പല കാര്യങ്ങളിലും പങ്കാളികളാണ് ഇരുരാജ്യങ്ങളും. പരസ്പരം സഹകരണവും വിശ്വാസം വീണ്ടെടുക്കലും അത്യാവശ്യമാണ്.
അതിര്‍ത്തി തര്‍ക്കങ്ങള്‍ ശരിയായ വേദിയില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷവും ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നു കിടക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ നയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. ലോകരാജ്യങ്ങള്‍ക്കെല്ലാം അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന ചൈനയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതി കുറഞ്ഞപ്പോഴും ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കടപ്പാട് - News18
Content Highlights: Would be miscalculation to treat close neighbor as enemy over one incident - China Ambassador
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..