കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം- ഉപരാഷ്ട്രപതി


ന്യൂഡല്‍ഹി: കോവിഡ് 19ന്റെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

വൈറസ് വ്യാപനത്തെ തടയുന്നതിന് തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡിനെതിരെ നാം സ്വീകരിച്ച നടപടികള്‍ മഹാമാരിക്കെതിരായ ലോകത്തിന്റെ പോരാട്ടത്തില്‍ ദീപശിഖയേന്താന്‍ രാജ്യത്തിന് സഹായകരമായി. മഹാമാരിക്കെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ആശാവര്‍ക്കാര്‍മാര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകള്‍, കൈയ്യുറകള്‍, മാക്‌സുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയും വാക്‌സിനുകളും വന്‍തോതില്‍ ഉത്പാദിപ്പിച്ച വ്യവാസയ മേഖലയും കോവിഡ് പ്രതിരോധത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Content Highlights: Worst Phase of Covid-19 Appears to be Over- Venkaiah Naidu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented