ക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2010 മുതലാണ് ലോക വിദ്യാർത്ഥി ദിനം ആചരിച്ചു തുടങ്ങിയത്.

കുട്ടികളോടുള്ള വാത്സല്യവും സ്നേഹവും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള എപിജെ അബ്ദുൾ കലാമിന്റെ ശ്രമങ്ങളും ഈ ദിനത്തിൽ എടുത്ത് പറയേണ്ട കാര്യങ്ങളാണ്. രാഷ്ട്രപതി പദം വരെ എത്തിയപ്പോഴും അധ്യാപക മേഖലയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ. അധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പത്രം വിതരണം ചെയ്തുനടന്ന പ്രഭാതങ്ങളില്‍നിന്ന് സാധാരണമനുഷ്യജീവിതത്തെ അടുത്തറിഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. പിന്നീട് സതീഷ് ധവാനില്‍നിന്നും വിക്രം സാരാഭായിയില്‍നിന്നും ശാസ്ത്രസാങ്കേതികതയുടെ വെളിച്ചം ഉള്‍ക്കൊള്ളുകയായിരുന്നു.

തന്റെ ജീവിതത്തെയാണ് കലാം 'അഗ്‌നിച്ചിറകുകള്‍' എന്ന ആത്മകഥയിലൂടെ ലോകത്തോട് പറഞ്ഞത്. ലോകത്തോട് എന്നതിലധികമായി പുതിയ തലമുറയോടാണ് കലാം അരുണ്‍ തിവാരിയുമായിച്ചേര്‍ന്ന് രചിച്ച ആ പുസ്തകത്തിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വപ്നം എന്ന വാക്കാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ അധികവും നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനേ ആ പുസ്തകത്തിന് അപൂര്‍വമായ സ്വീകാര്യതയാണ് 'അഗ്‌നിച്ചിറകുകള്‍ള്‍ക്ക് ലഭിച്ചത്. യുവതലമുറ ആ പുസ്തകത്തെ നിരാശയില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള സഞ്ജീവനിയായിക്കണ്ടു.

2015ൽ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം.

Content Highlights: World Students’ Day 2021 - Here's Why the Day is Celebrated