ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ പോരടിക്കുന്നവരുടേയും അതിര്‍ത്തിയുടെ പേരിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെയും പുതിയ കാലത്ത് ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളായ അഹിംസയും അനുകമ്പയും ലോകത്തിന് ആവശ്യമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ.
സാർവലൗകിക നൈതികത എന്ന വിഷയത്തിൽ ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി സംഘടിപ്പിച്ച പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസത്തിനൊപ്പം 3,000 വര്‍ഷം പഴക്കമുള്ള പുരാതന ധാര്‍മിക മൂല്യങ്ങളും പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: World Needs India's Ancient Traditions of Non-Violence and Compassion Says Dalai Lama