ചണ്ഡീഗഢ്: ഇന്ത്യയുടെ പോരാട്ടം ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെപോലെ ജനസംഖ്യ കൂടുതലുള്ള ഒരു രാജ്യം കോവിഡിനെ എങ്ങനെ നേരിടുമെന്ന് തുടക്കത്തില്‍ എല്ലാവരും ആശങ്കപ്പെട്ടെങ്കിലും ഇപ്പോള്‍ കോവിഡിനെതിരായ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
'ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെ പോലൊരു രാജ്യം എങ്ങനെയാണ് കോവിഡ് 19 നെതിരെ പൊരുതുക എന്ന് എല്ലാവരും ചിന്തിച്ചിരുന്നു, ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോവിഡിനെതിരെയുളള ഏറ്റവും വിജയകരമായ പോരാട്ടങ്ങളിലൊന്ന് എങ്ങനെയാണ് ഇവിടെ നടക്കുന്നതെന്ന് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് 19നെതിരായ പോരാട്ടത്തില്‍ നമ്മുടെ സുരക്ഷാസേനയും വലിയ പങ്കുവഹിക്കുന്നുണ്ട്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ഇന്ന് ഞാന്‍ കോവിഡ് 19 പോരാളികളെ സല്യൂട്ട് ചെയ്യുകയാണ്. തീവ്രവാദത്തിനെതിരെ മാത്രമല്ല ജനങ്ങളുടെ സഹായത്തോടെ കോവിഡിനെതിരെയും എങ്ങനെയാണ് പോരാടേണ്ടതെന്ന് തങ്ങള്‍ക്കറിയാമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.'- അമിത് ഷാ പറഞ്ഞു.
Content Highlights: world is witnessing how one of the most successful battles against Covid 19 :Amit Shah