ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. 2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.
ലോക ബാങ്ക് വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കുന്ന ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പ്രവചിക്കുന്നത്. സ്വകാര്യം നിക്ഷേപവും സ്വകാര്യ ഉപഭോഗത്തിലും സ്ഥിരത തിരിച്ച് പിടിക്കും. ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും ത്വരിതപ്പെടുത്തണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടിയും നോട്ട്അസാധുവാക്കലും ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: World Bank predicts 7.3% growth for India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..