അമരാവതി: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയ വിവാഹത്തിനെതിരെ പ്രതിജ്ഞയെടുത്ത് കോളേജ് വിദ്യാര്‍ഥിനികള്‍. മഹാരാഷ്ട്രയിലെ ചന്ദൂറിലുള്ള മഹിളാ അര്‍ട്‌സ് ആന്റ്
കൊമേഴ്‌സ് കോളേജ് വിദ്യാര്‍ഥിനികളാണ്‌ പ്രണയദിനത്തില്‍ പ്രണയവിവാഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

'ആരെയും സ്‌നേഹിക്കുകയില്ല, ഒരിക്കലും പ്രണയബന്ധം പുലര്‍ത്തുകയോ പ്രണയവിവാഹം നടത്തുകയോ ഇല്ല, എന്റെ മാതാപിതാക്കളില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,  ഞാന്‍ പ്രണയത്തിലാകില്ലെന്നും പ്രണയവിവാഹം ചെയ്യില്ലെന്നും ഇതിനാല്‍ ഞാന്‍ സത്യം ചെയ്യുന്നു' എന്നാണ് വിദ്യാര്‍ഥിനികള്‍ കോളേജില്‍ വെച്ച് പ്രതിജ്ഞയെടുത്തത്.

മറാത്തി ഭാഷയിലായിരുന്നു വിദ്യാര്‍ഥിനികളുടെ സത്യപ്രതിജ്ഞ. അതോടൊപ്പം സ്ത്രീധനം ആവശ്യപ്പെടുന്ന വ്യക്തികളെയും വിവാഹം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ പറയുന്നുണ്ട്.

പ്രണയവിവാഹത്തിന്റെ ആവശ്യകതയെന്താണെന്നാണ് വിദ്യാര്‍ഥിനികള്‍ ചോദിക്കുന്നത്. പ്രണയിക്കുന്ന കാര്യങ്ങളില്‍ എപ്പോഴും രക്ഷിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും എപ്പോഴും മികച്ചത് മാത്രമേ അവര്‍ നല്‍കൂവെന്നുമാണ് വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഈ പ്രതിജ്ഞ കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാകുമെന്നാണ് വനിതാ ശിശുവികസന മന്ത്രി യശോമതി ഠാക്കൂര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വാര്‍ധയില്‍ 24കാരിയായ അധ്യാപികയെ തീ കൊളുത്തിയിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികളെന്നാണ് യശോമതി പറയുന്നത്.

Content Highlights: won't love and do love marriage, college students take oath against love marriage on Valentines day