രാഹുൽ ഗാന്ധിയെ തടയുന്ന യുപി പോലീസ്| Twitter.com|congress
ന്യൂഡൽഹി: അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്ത് ആരെയും താൻ ഭയക്കില്ല. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ തന്നെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും യുപി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ സൂചിപ്പിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
'ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. എല്ലാ അസത്യങ്ങളേയും സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് പീഡനവും ഞാൻ സഹിക്കും. ഗാന്ധി ജയന്തി ആശംസകൾ' - രാഹുൽ ട്വീറ്റ് ചെയ്തു.
ഗൗതം ബുദ്ധ നഗർ ജില്ലയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്ന് കാണിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ 203 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുലിനെതിരേയുള്ള പോലീസ് നടപടിയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് വലിയ വിമർശനം ഉയർന്നിരുന്നു.
content highlights:"Won't Bow Down...": Rahul Gandhi Quotes Mahatma Day After UP Protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..