കപിൽ വധാവൻ
മുംബൈ: ഡി.എച്ച്.എഫ്.എല്‍. അഴിമതി കേസിലെ കുറ്റാരോപിതരായ വധാവന്‍ സഹോദരങ്ങളെ സി.ബി.ഐക്ക് ഇന്ന് കൈമാറുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ഇവരുടെ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി ഇന്ന് ഉച്ചയോടെ അവസാനിക്കും.
'ക്വാറന്റൈന്‍ തീരുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറും.' അനില്‍ ദേശ്മുഖ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. മഹാബലേശ്വരിലെ ഒരു സ്‌കൂളില്‍ നിര്‍ബന്ധിത ക്വാറന്റൈനിലാണ് നിലവില്‍ കപില്‍ വധാവനും സഹോദരന്‍ ധീരജ് വധാവനും.
ലോക്ക്ഡൗണ്‍ ലംഘിച്ച് പുണെയിലെ കണ്ടാലയില്‍നിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേര്‍ മാര്‍ച്ച് ഏഴിന് പോലീസിന്റെ പിടിയിലായിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര പ്രിന്‍സിപ്പള്‍ സെക്രട്ടറി അമിതാഭ് ഗുപ്തയുടെ സഹായത്തോടെയാണ് ഇവര്‍ മഹബലേശ്വറിലുള്ള ഫാംഹൗസിലേക്ക് യാത്ര ചെയ്തത്. ഇതേ തുടര്‍ന്ന് അമിതാഭ് ഗുപ്തയെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയക്കുകയുണ്ടായി.
ഡി.എച്ച്.എഫ്.എല്‍. പ്രമോട്ടര്‍മാരായ വധാവന്‍ സഹോദന്‍മാര്‍ യെസ് ബാങ്കുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. അതേസമയം, സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് മെയ് അഞ്ചുവരെ ഇവര്‍ കോടതിയില്‍ നിന്ന് ഇടക്കാല സംരക്ഷണം നേടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം അറസ്റ്റ് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല സംരക്ഷണം നല്‍കിയത്.
Content Highlights: Won’t let DHFL scam accused Wadhawans flee country like other defaulters-Anil Deshmukh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..