Women Transforming India Awards
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി, 'വിമന്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ അവാര്‍ഡ്-2021' ഡോ. ഗിരിജ കെ ഭരത് അടക്കം 75 വനിതകള്‍ക്ക് ലഭിച്ചു. 2022 മാര്‍ച്ച് 21-ന് ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഗുഡ്ഗാവ് ആസ്ഥാനമായുള്ള മ്യുഗാമ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറാണ് ഗിരിജ കെ ഭരത്. ഒരു സംരംഭക എന്ന നിലയിലുള്ള നേട്ടത്തിനാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേപ്പാട് ഏവൂര്‍ വടക്ക്, ചക്കൊളില് വീട്ടില്‍ പരേതനായ എം. എന്‍ കൃഷ്ണപിള്ള-അഡ്വ. ഈശ്വരി അമ്മ എന്നിവരാണ് ഗിരിജയുടെ മാതാപിതാക്കള്‍.
പുരസ്കാര വിതരണ ചടങ്ങില്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് മുഖ്യ പ്രഭാഷണം നടത്തി. പുതുച്ചേരി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അടക്കമുള്ള പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
യു.എന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ടെസ്സി തോമസ്, ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. അരുന്ധതി ഭട്ടാചാര്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍പേഴ്സണ്‍ ഡോ. ദേബ്ജാനി ഘോഷ്, ഷൈനി വില്‍സണ്‍, ഗായിക ഇല അരുണ്‍; കര്‍ണം മല്ലേശ്വരി, ബോക്സിങ്ങില്‍ ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ലോവ്ലിന ബോര്ഗോഹൈന്, മാന്‍സി ജോഷി, ലോക ഒന്നാം നമ്പര്‍ പാരാ ബാഡ്മിന്റണ്‍ സിംഗിള്‍സ് താരം പ്രണതി നായിക്, സിമ്രന്‍ജിത് കൗര്‍ തുടങ്ങിയവരും വനിതാ പ്രതിരോധ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Women Transforming India Awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..