സുപ്രീം കോടതി ഉള്‍പ്പടെ എല്ലാ കോടതികളിലും വനിത ജഡ്ജിമാരുടെ എണ്ണം കൂട്ടണം- അറ്റോര്‍ണി ജനറല്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീം കോടതിക്ക് ഇത് വരെ ഒരു വനിത ചീഫ് ജസ്റ്റിസിനെ ലഭിച്ചിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ| ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: സുപ്രീം കോടതി ഉള്‍പ്പടെ രാജ്യത്തെ എല്ലാ കോടതികളിലും വനിത ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. വനിതകള്‍ക്ക് എതിരായ പീഡന കേസ്സുകളില്‍ സന്തുലിതവും ഇരകളുടെ വികാരങ്ങളും മനസിലാക്കികൊണ്ടുള്ള തീരുമാനമെടുക്കാന്‍ ഇത് സഹായകരമാകുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി ഇരയുടെ കൈയ്യില്‍ രാഖി കെട്ടി നല്‍കണം എന്ന വ്യവസ്ഥ ഉത്തരവില്‍ രേഖപെടുത്തിയ മധ്യപ്രദേശ് ഹൈക്കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ആണ് അറ്റോര്‍ണി ജനറല്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയില്‍ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34 ആണ്. നിലവില്‍ 2 വനിതാ ജഡ്ജിമാര്‍ മാത്രമേ ഉള്ളുവെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിക്ക് ഇത് വരെ ഒരു വനിത ചീഫ് ജസ്റ്റിസിനെ ലഭിച്ചിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ReadMore: വിധികളെ സ്വാധീനിക്കുന്ന മുന്‍വിധികള്‍, അതിൽ നിഴലിക്കുന്ന സ്ത്രീ വിരുദ്ധത

രാജ്യത്തെ ആകെയുള്ള 1113 ജഡ്ജിമാരില്‍ വെറും 80 പേര്‍ മാത്രമാണ് വനിതകള്‍. ഇതില്‍ 78 പേരും ഹൈക്കോടതികളിലെ ജഡ്ജിമാരാണ്. 11 വനിതാ ജഡ്ജിമാര്‍ ഉള്ള പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ആണ് ജഡ്ജിമാര്‍ക്ക് ഇടയിലെ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

പീഡന കേസ്സുകളില്‍ ഉള്‍പ്പടെ ജാമ്യം അനുവദിക്കുമ്പോള്‍ നിലവില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍ മാത്രമേ ഏര്‍പെടുത്താവു എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

content highlights: Women Representation In Judiciary helps Balanced Approach In Sexual Violence Cases, AG KK Venugopal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented