കൊല്‍ക്കത്ത: യുവതിയെ ഉപദ്രവിച്ചതിനു ശേഷം ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കൊല്‍ക്കത്തയിലെ അനന്തപൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ മറ്റൊരു യുവതിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു.
 
സുഹൃത്തിനൊപ്പം യാത്രചെയ്ത യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. അല്‍പ്പനേരം കാറില്‍ കറങ്ങിയശേഷം തിരികെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സുഹൃത്ത് അവരെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുന്ന രീതിയില്‍ കാര്‍ ഓടിക്കുകയും ചെയ്തുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. യുവതിയുടെ നിലവിളി കേട്ട് നിലാഞ്ജന എന്ന യുവതിയും ഭര്‍ത്താവും കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നീലാഞ്ജനയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് യുവതിയെ കാറില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടത്.
 
സംഭവം നടന്നതിനുശേഷം ഇവര്‍ക്ക് പോലീസ് സഹായം ലഭിച്ചില്ലെന്നും എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടിട്ടും കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ആംബുലന്‍സുകള്‍ വരാന്‍ തയ്യാറായിലെന്നും പരാതിയുണ്ട്. പലതവണ ശ്രമിച്ചപ്പോഴാണ് പോലീസ് സഹയം ലഭിച്ചതെന്ന് നിലാഞ്ജനയുടെ ഭര്‍ത്താവ് പറയുന്നു. കാറിടിച്ച് സാരമായി പരിക്കേറ്റ നിലാഞ്ജനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപദ്രവിക്കപ്പെട്ട യുവതിയെ തിരികെ വീട്ടിലെത്തിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Content Highlights:women molested in moving car and pushed out women helped by another