'വസ്ത്രംധരിച്ചില്ലെങ്കിലും സ്ത്രീകള്‍ ഭംഗിയുള്ളവർ'; പൊതുവേദിയില്‍ വിവാദ പരാമർശവുമായി രാംദേവ്


ബാബ രാംദേവ് | Photo: AP

മുംബൈ: പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു രാംദേവ്. സ്ത്രീകളുടെ പ്രത്യേകയോഗവും ക്യാമ്പിനൊപ്പം സംഘടിപ്പിച്ചിരുന്നു.

പരിപാടിയില്‍ അതിഥിയായെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്‍റെ പരാമർശം. "സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്, അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്", രാംദേവ് പറഞ്ഞു.

അതിനുമുമ്പ്, അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയേയും ചെറുപ്പമായിരിക്കാന്‍ ചെലുത്തുന്ന ശ്രദ്ധയേയും രാംദേവ് പ്രശംസിച്ചിരുന്നു. "എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇവര്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് എന്റെ വിശ്വാസം. കൃത്യതയോടെയുള്ള ഭക്ഷണം, എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം, ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കാനുള്ള ശ്രദ്ധ...", രാംദേവ് പ്രശംസ തുടര്‍ന്നു. അമൃതയുടെ പുഞ്ചിരി പോലെ എല്ലാവരുടേയും മുഖത്തും പുഞ്ചിരി വിടരണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Baba Ramdev's sexist remark, Baba Ramdev, Amruta Fadnavis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented