ചൈനയിലടക്കം സ്ത്രീകള്‍ ശാസ്ത്രലോകത്ത്; ഇവിടെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ഥനയില്‍ - രാജസ്ഥാന്‍ മന്ത്രി


ഭാര്യ കര്‍വ ചൗഥ് നടത്തുമ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദീര്‍ഘായുസ്സിനായി ഒന്നും ചെയുന്നില്ലെന്നും ഗോവിന്ദ് റാം

ഗോവിന്ദ് രാം മെഹ്വാൾ

ജയ്പുര്‍ (രാജസ്ഥാന്‍): ചൈനയും യു.എസും പോലുള്ള വികസിത രാജ്യങ്ങളിലെ സ്ത്രീകള്‍ ശാസ്ത്രലോകത്ത് ജീവിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വചൗഥ് നടത്തുകയാണെന്ന് രാജസ്ഥാന്‍ മന്ത്രി ഗോവിന്ദ് റാം മെഹ്‌വാള്‍. ഭര്‍ത്താവിന്റെ രക്ഷയ്ക്കും, ആയുസ്സിനും വേണ്ടി സൂര്യോദയം മുതല്‍, ചന്ദ്രോദയം വരെ ഭാര്യ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കര്‍വ ചൗഥ്. ഇതിനെതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തെ വിമര്‍ശി ബിജെപിയടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഭാര്യ കര്‍വ ചൗഥ് നടത്തുമ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദീര്‍ഘായുസ്സിനായി ഒന്നും ചെയുന്നില്ലെന്നും ഗോവിന്ദ് രാം പറഞ്ഞു. ജയ്പുരില്‍ നടന്ന ഡിജി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മന്ത്രി പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. മതത്തിന്റേയും ജാതിയുടേയും പേരില്‍ ചിലര്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്നും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നും പ്രസ്താവന നടത്തി നേരത്തേയും വിവാദത്തിലായ ആളാണ് ഗോവിന്ദ് റാം.

'ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ച് ഗോവിന്ദ് റാം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. പ്രസ്താവനയിലൂടെ ഗോവിന്ദ് രാം രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളെ അപമാനിച്ചു'. മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

കല്‍പ്പന ചൗളയെപ്പോലെയുള്ള ബഹിരാകാശ സഞ്ചാരികളെക്കുറിച്ച് ഗോവിന്ദ് റാമിന് അറിവില്ലാത്തത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. ഇന്ത്യന്‍ സ്ത്രീകള്‍ അവരുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നവരും അതേസമയം ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മില്‍ കൃത്യമായ അകലം സൂക്ഷിക്കുന്നവരുമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരേ മുഖ്യമന്ത്രി ഗെഹ്‌ലോത് നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Content Highlights: Women in China, US live in world of science, but it's unfortunate that in India.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented