ഒന്നിലധികം ലൈംഗിക പങ്കാളികള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക്; സര്‍വേയില്‍ കേരളവും


ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൻ കൂടുതലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

Representative Image| Photo: GettyImages

ന്യൂഡൽഹി: ഇന്ത്യയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേഫലം. 2019 - 21 കാലത്ത് രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളിലേയും 707 ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയി (എൻ.എഫ്.എച്ച്.എസ്) ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സർവേയിൽ കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങിളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.

എന്നാൽ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സര്‍വെയുടെ ഭാഗമായവരില്‍ നാല് ശതമാനമാണ് ഇത്തരത്തിൽ ഭാര്യ ഉണ്ടായിരിക്കെ മറ്റുള്ള സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഭർത്താവ് ഉണ്ടായിരിക്കെ മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് എൻ.എഫ്.എച്ച്.എസ്. സര്‍വേ ചൂണ്ടിക്കാട്ടുന്നു.

1.1 ലക്ഷം സ്ത്രീകളേയും 1 ലക്ഷം പുരുഷന്മാരേയും കേന്ദ്രീകരിച്ചായിരുന്നു ദേശീയ കുടുംബാരോഗ്യ സര്‍വേ. പല സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്.

കേരളം, രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് സർവേയിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Women Have More Sex Partners Than Men In 11 States/UTs: Survey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented