പ്രതീകാത്മകചിത്രം| Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാസേനയില്‍ വനിതാ സി.ആര്.പി.എഫുകാരെക്കൂടി ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് ഇവരുടെ സുരക്ഷാച്ചുമതലയ്ക്കായി വനിതാ ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കുന്നത്.
ജനുവരി രണ്ടാംവാരം മുതല്‍ സി.ആര്.പി.എഫിന്റെ വി.ഐ.പി. സുരക്ഷാവിഭാഗത്തിലേക്ക് 32 പേരെക്കൂടി നിയോഗിക്കുമെന്നും ഇവരെ സുരക്ഷ നല്‍കേണ്ടവരുടെ വസതികളിലും വിന്യസിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ വസതിയിലും വനിതാ സി.ആര്.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്മോഹന് സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സി.ആര്.പി.എഫുകാരെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഐ.പി. സുരക്ഷാച്ചുമതലയുമായി ബന്ധപ്പെട്ട പത്താഴ്ചത്തെ പരിശീലനം കഴിഞ്ഞ വനിതാ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
വി.ഐ.പികളുടെ വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സംഘത്തിലും ഈ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തും. കൂടാതെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലും ആവശ്യമെങ്കില്‍ ഇവരെ നിയോഗിക്കും.
content highlights: women crpf commandos will provide security to amit shah, sonia and priyanka gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..