വനിത അഗ്‌നിവീറുകള്‍ അടുത്ത വര്‍ഷം മുതല്‍; സുപ്രധാന പ്രഖ്യാപനങ്ങളുമായി വ്യോമസേന മേധാവി


വ്യോമസേന മേധാവി വിവേക് റാം ചൗധരി സംസാരിക്കുന്നു. photo: ANI

ചണ്ഡിഗഢ്‌: ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായി 90 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സുപ്രധാന പ്രഖ്യാപനവുമായി വ്യോമസേന മേധാവി വിവേക് റാം ചൗധരി. അടുത്ത വര്‍ഷം മുതല്‍ വ്യോമസേനയില്‍ വനിത അഗ്‌നിവീറുകളെ സജ്ജരാക്കുമെന്ന് വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശൃംഖല രൂപവത്കരിക്കുമെന്നും മേധാവി അറിയിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരത്തില്‍ ഒരു പുതിയ പ്രവര്‍ത്തന ശൃംഖല ആരംഭിക്കുന്നത്. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവിനത്തില്‍ 3,400 കോടി രൂപ
യുടെ ലാഭമുണ്ടാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ഈ ശൃംഖല കൈകാര്യം ചെയ്യും.'അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിലേയ്ക്ക് അംഗങ്ങളെ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് മികച്ച ഒരു അവസരമാണ്. ഓരോ അഗ്‌നിവീറുകളും അവര്‍ക്ക് ആവശ്യമായ വിജ്ഞാനവും വൈദഗ്ദ്ധ്യവും നേടിക്കൊണ്ട് തന്നെ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നുമെന്ന് ഉറപ്പാക്കുന്നതിനായി പരിശീലന മാര്‍ഗങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ വനിത അഗ്‌നിവീറുകളെ സേനയുടെ ഭാഗമാക്കാന്‍ പദ്ധതിയിടുന്നുണ്ട്', ചൗധരി പറഞ്ഞു.

Content Highlights: women agniveers from next year: IAF chief's announcements on Air Force Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented