മകള്‍ കാമുകനൊപ്പം പോയെന്ന് സംശയം: മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയില്‍ മകള്‍ ഇതരജാതിക്കാരനായ കാമുകനൊപ്പം പോയെന്ന് സംശയിച്ച് മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു.

ശ്രീരാമപ്പ (69), സരോജ (55), മനോജ് (25) എന്നിവരാണ് മരിച്ചത്. സിദ്ദ്ലഘട്ട താലൂക്കിലെ ഹന്ദിഗാനല ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ മൂന്നുവര്‍ഷമായി വൊക്കലിഗ സമുദായത്തില്‍പ്പെട്ട യുവതിയും പട്ടികജാതിയില്‍പ്പെട്ട യുവാവും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.



മകള്‍ അര്‍ച്ചനയെ (28) കാണാനില്ലെന്ന് കാണിച്ച് ശ്രീരാമപ്പ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ തിരിച്ചുവരാത്തതിനാല്‍ യുവാവിനൊപ്പം പോയതായി സംശയിച്ച മൂന്നുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: womans parents and brother commits suicide after they doubted that she eloped with lover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented