കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച രശ്മി | Photo: Mb News
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലില്‍ നിന്ന് രശ്മി പാഴ്സല്‍ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നു. അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്സ് ആയിരുന്നു രശ്മി. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഈ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Content Highlights: food poison death in kottayam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..