മുംബൈ: ഭര്‍ത്താവിനെ കാത്തിരിക്കുകയായിരുന്ന 27 കാരിയെ അയല്‍വാസിയും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിനിരയാക്കി. ദക്ഷിണ മുംബൈയിലെ ബൈയ്ക്കുല്ലയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മുംബൈയിലെ നല്‍ ബസാറില്‍ ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്.

സംഭവ ദിവസം ജോലി കഴിഞ്ഞ് ഭര്‍ത്താവ് എത്താന്‍ വൈകി. ഭര്‍ത്താവിനായി ഏറെ നേരം കാത്തിരുന്ന യുവതി ഇതിനിടയില്‍ ഉറങ്ങി. എന്നാല്‍ മുന്‍ വശത്തെ വാതിലടക്കാന്‍ വിട്ടു.

ഈ സമയത്ത് അക്രമികള്‍ അകത്ത് കയറി വാതിലടക്കുകയായിരുന്നു. അയല്‍വാസി അടക്കം മൂന്ന് പേരും ചേര്‍ന്ന് ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ ഭര്‍ത്താവ് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞിരുന്നു. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്, പ്രതികള്‍ കൊല്‍ക്കത്തിയിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് പോലീസ് അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.