സ്ത്രീയെ പോലീസ് മർദ്ദിക്കുന്നു | Photo: Screengrab from twitter.com|Anurag_Dwary
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിന് സ്ത്രീയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. സാഗര്‍ ജില്ലയിലാണ് സംഭവം.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു യുവതിയും മകളും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ദൃശ്യങ്ങളില്‍ യുവതിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നതും അവര്‍ കുതറിയോടാന്‍ ശ്രമിക്കുന്നതായും കാണാം. അവര്‍ പലതവണ റോഡില്‍ വീഴുന്നതും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ സ്ത്രീയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ വാഹനത്തില്‍ കയറാന്‍ അവര്‍ വിസമ്മതിച്ചു.അതേസമയം പോലീസ് അവരുടെ മകളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥ റോഡിലിരുന്ന അവരുടെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കകായിരുന്നു.
Content Highlights: Woman Thrashed By Madhya Pradesh Cops Over Mask, Daughter Watches
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..